Land Acquisition

റെയിൽവേ വികസനം: കേരള സർക്കാരിനെതിരെ കേന്ദ്രമന്ത്രിയുടെ വിമർശനം
കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. 470 ഹെക്ടർ ഭൂമിക്കായി 2,100 കോടി രൂപ നൽകിയെങ്കിലും 64 ഹെക്ടർ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

സ്വകാര്യ ഭൂമി ഏറ്റെടുക്കല്: നേരത്തെയുള്ള ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന നേരത്തെയുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല് ചില സ്വകാര്യ ഭൂമികള് പൊതു സ്വത്തായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 9 അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അയോധ്യയിലെ സൈനിക ബഫർ സോൺ റദ്ദാക്കി; വൻകിട ഭൂമി ഇടപാടുകൾക്ക് വഴിയൊരുങ്ങി
അയോധ്യയിലെ മജ്ഹ ജംതാര ഗ്രാമത്തിലെ സൈനിക ബഫർ സോൺ റദ്ദാക്കി. അദാനി, ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഭൂമി വാങ്ങിയതിന് പിന്നാലെയാണ് ഈ നടപടി. നേരത്തെ കൃഷിക്ക് മാത്രം അനുമതിയുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ വൻകിട ബിസിനസുകാർക്കും ആത്മീയ നേതാക്കൾക്കും ഭൂമി കൈമാറ്റം സാധ്യമായി.
