Lalu Prasad Yadav

വിവാദ പോസ്റ്റിന് പിന്നാലെ മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ്
നിവ ലേഖകൻ
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. തേജ് പ്രതാപിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റം പാർട്ടിക്കും കുടുംബത്തിനും യോജിച്ചതല്ലെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചു. യുവതിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി.

ജോലിക്ക് പകരം ഭൂമി കേസ്: ലാലു പ്രസാദിനും തേജസ്വി യാദവിനും കോടതി സമന്സ്
നിവ ലേഖകൻ
ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസില് ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ഡല്ഹി കോടതി സമന്സ് നല്കി. 2004-2009 കാലത്ത് റെയില്വേയില് ക്രമക്കേടുകള് നടത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി.