LaLiga

Barcelona La Liga

കാമ്പ് നൗവിൽ ബാഴ്സയുടെ ഗംഭീര തിരിച്ചുവരവ്; അത്ലറ്റിക്കോ ബിൽബാവോയെ തകർത്ത് ലാലിഗയിൽ ഒന്നാമതെത്തി

നിവ ലേഖകൻ

നവീകരണത്തിന് ശേഷം കാമ്പ് നൗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോയെ ബാഴ്സലോണ തകർത്തു. ഫെറാൻ ടോറസിൻ്റെ ഇരട്ട ഗോളുകളും ലെവൻഡോവ്സ്കിയുടെയും ലോപസിൻ്റെയും ഓരോ ഗോളുകളും ബാഴ്സയ്ക്ക് വിജയം നൽകി. ഈ വിജയത്തോടെ ലാലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനൊപ്പം ഒന്നാമതെത്താൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞു.

Barcelona Miami match

മെസിയുടെ നാട്ടിൽ ബാഴ്സലോണയുടെ കളിയില്ല; ലാലിഗയുടെ സ്വപ്നം ഉപേക്ഷിച്ച് ബാഴ്സ

നിവ ലേഖകൻ

ലയണൽ മെസിയുടെ തട്ടകമായ മിയാമിയിൽ ബാഴ്സലോണയുടെ മത്സരം നടത്താനുള്ള മോഹം നടക്കില്ല. ബാഴ്സലോണയും വിയ്യാ റിയലും തമ്മിൽ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന ലാലിഗ സീസൺ മത്സരം പിൻവലിച്ചു. ലാലിഗ ഫാൻസും റയൽ മാഡ്രിഡും എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് ലാലിഗയുടെ ഈ തീരുമാനം.