Labor Unions

Kerala seaplane project

സീപ്ലെയിൻ പദ്ധതി: തൊഴിലാളി സംഘടനകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റിയാസ്

Anjana

സീപ്ലെയിൻ പദ്ധതിയിൽ തൊഴിലാളി സംഘടനകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നതെന്നും ഇതിനെതിരെ ഒരു തൊഴിലാളി സംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സീപ്ലെയിൻ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ പദ്ധതിയിൽ എതിർപ്പുമായി ഇടത് തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു.