Labor Policy

Forced Labor

സൗദിയിൽ നിർബന്ധിത തൊഴിലിന് അറുതി; പുതിയ ദേശീയ നയം പ്രഖ്യാപിച്ചു

Anjana

തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായി സൗദി അറേബ്യ പുതിയ ദേശീയ നയം പ്രഖ്യാപിച്ചു. നിർബന്ധിത തൊഴിൽ നിരോധിക്കുന്ന ഈ നയം രാജ്യത്തെ തൊഴിൽ മേഖലയിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. 2014 ലെ ഐ‌.എൽ‌.ഒ പ്രോട്ടോക്കോൾ അംഗീകരിച്ച ആദ്യ ജി‌.സി‌.സി രാജ്യം എന്ന നിലയിൽ സൗദി ഈ നയത്തിലൂടെ മാതൃക സൃഷ്ടിക്കുന്നു.