Labor Law

കേന്ദ്ര ലേബർ കോഡിന് കരട് ചട്ടമുണ്ടാക്കിയത് കേന്ദ്ര സമ്മർദ്ദം മൂലമെന്ന് മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര ലേബർ കോഡിന് കരട് ചട്ടം ഉണ്ടാക്കിയതിൽ വിശദീകരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി രംഗത്ത് . കേന്ദ്ര സമ്മർദ്ദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. തുടർ നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കാൻ നിർദ്ദേശം; നടപടി മുന്നറിയിപ്പുമായി മന്ത്രാലയം
യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിന്റെ വാർഷിക ലക്ഷ്യം പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം.

ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: സമയക്രമവും പിഴകളും പ്രഖ്യാപിച്ചു
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചു. പുതിയ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് ആറു മാസം സമയം അനുവദിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും നിർദേശിച്ചിരിക്കുന്നു.