Laapataa Ladies
ഇന്ത്യയുടെ ഓസ്കാര് എന്ട്രിയായി ‘ലാപതാ ലേഡീസ്’: സ്ത്രീകളുടെ പ്രശ്നങ്ങള് അവതരിപ്പിക്കുന്ന മികച്ച ചിത്രം
കിരണ് റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഇന്ത്യയുടെ ഓഫീഷ്യല് ഓസ്കാര് എന്ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്, വൈവാഹിക പ്രശ്നങ്ങള്, ലിംഗ വിവേചനം തുടങ്ങിയ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന ചിത്രം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ മനസ്സിലൂടെ കടന്നുപോകുന്ന സിനിമ ഇന്ത്യന് സമൂഹത്തിലെ ആണ്കോയ്മയുടെ വൃത്തികേടുകളെ തുറന്നുകാട്ടുന്നു.
2025 ഓസ്കാറില് ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുക്കപ്പെട്ടു
2025ലെ ഓസ്കാറില് വിദേശസിനിമാ വിഭാഗത്തില് ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി 'ലാപതാ ലേഡീസ്' തിരഞ്ഞെടുക്കപ്പെട്ടു. കിരണ് റാവു സംവിധാനം ചെയ്ത ചിത്രം കിരണ് റാവു, അമീര് ഖാന്, ജ്യോതി ദേശ്പാണ്ടേ എന്നിവരാണ് നിര്മിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങള് അണിനിരന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നിതാന്ഷി ഗോയല്, പ്രതിഭ രന്ത, സ്പര്ശ് ശ്രീവാസ്തവ്, ഛായ ഖദം, രവി കിഷന് എന്നിവരാണ്.