Kuwait

കുവൈറ്റിൽ ചൂട് കനക്കുന്നു; ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
കുവൈറ്റിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൂര്യാഘാതം, നിര്ജ്ജലീകരണം, ഹീറ്റ് സ്ട്രെസ്സ് എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി; 15,475 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കി. മെയ് 5 മുതൽ 16 വരെ നടത്തിയ ട്രാഫിക് പരിശോധനയിൽ 15,475 നിയമലംഘനങ്ങൾ കണ്ടെത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും എമർജൻസി പോലീസും ചേർന്നാണ് പരിശോധനാ ക്യാമ്പയിൻ നടത്തിയത്.

കുവൈത്തിൽ തീപിടിത്തത്തിലും അപകടങ്ങളിലും 180 മരണം; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി
കുവൈത്തിൽ 2024-ൽ ഇതുവരെ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 പേർ മരിച്ചു. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 44 മരണങ്ങൾ സംഭവിച്ചു. ഫയർഫോഴ്സ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി എല്ലാ രീതിയിലും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിൽ വിദേശ പതാക ഉയർത്താൻ അനുമതി വേണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
കുവൈത്തിൽ ദേശീയ പതാക ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തു. പൊതുസ്ഥലങ്ങളിൽ വിദേശ പതാകകൾ ഉയർത്തുന്നതിന് ആഭ്യന്തര മന്ത്രിയുടെ അനുമതി നിർബന്ധമാക്കി. നിയമലംഘകർക്ക് കടുത്ത പിഴയും തടവും ലഭിക്കും.

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഫലപ്രദം; നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ്
കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ 14 മുതൽ 20 വരെയുള്ള കാലയളവിൽ 51,750 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നത് പുതിയ നിയമം വന്നതോടെ 2,774 ആയി കുറഞ്ഞു. ഓട്ടോമേറ്റഡ് ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങളിൽ 71 ശതമാനം കുറവ് രേഖപ്പെടുത്തി.

കുവൈറ്റിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം: ദുരൂഹത നീങ്ങുന്നില്ല
കുവൈറ്റിൽ മരിച്ചു കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഓസ്ട്രേലിയയിലേക്ക് ജോലി മാറാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും.

ഇന്ത്യ-പാക് അതിർത്തി തർക്കം: സമാധാന പരിഹാരത്തിന് കുവൈത്തിന്റെ ആഹ്വാനം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും കുവൈത്ത് മന്ത്രി ആവശ്യപ്പെട്ടു.

കുവൈറ്റില് മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്
കുവൈറ്റിലെ അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജും ഭാര്യ ബിൻസിയുമാണ് കൊല്ലപ്പെട്ടത്. രണ്ട് മക്കളുള്ള ദമ്പതികൾ കുവൈറ്റിലെ വിവിധ ആശുപത്രികളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു.

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ വർധനവ്
കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെ 9,107 ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 11,051 പ്രതികളിൽ 7,850 പുരുഷന്മാരും 3,201 സ്ത്രീകളുമാണ്. 9,543 ഇരകളിൽ 5,609 സ്ത്രീകളും 3,934 പുരുഷന്മാരുമാണ്.

കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വിജയകരമായി സമാപിച്ചു. ഏപ്രിൽ 24, 25 തീയതികളിൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലായിരുന്നു മേള. കേരളത്തിൽ നിന്നും പ്രവാസ ലോകത്തിൽ നിന്നുമുള്ള എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു.

കുവൈറ്റിൽ വേനൽക്കാല വൈദ്യുതി നിയന്ത്രണം: പള്ളികളിലെ പ്രാർത്ഥനാ സമയം വെട്ടിച്ചുരുക്കി
കുവൈറ്റിൽ വേനൽക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ ഊർജ്ജ സംരക്ഷണത്തിനായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളികളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ചു. ബാങ്കിനും നമസ്കാരത്തിനുമിടയിലുള്ള സമയം പരമാവധി 10 മിനിറ്റായി കുറച്ചു.

കുവൈറ്റിലെ സ്വകാര്യമേഖലാ തൊഴിലാളികൾക്കായി ‘സഹേൽ’ ഓൺലൈൻ പ്ലാറ്റ്ഫോം
കുവൈറ്റിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി 'സഹേൽ' എന്ന പേരിൽ പുതിയൊരു ഓൺലൈൻ പ്ലാറ്റ്ഫോം. തൊഴിൽ അപേക്ഷകളുടെ പുരോഗതിയും അംഗീകാരവും നിരസിക്കലും ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികൾക്ക് ട്രാക്ക് ചെയ്യാം. ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും സഹേൽ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു.