Kuwait

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കുവൈത്തിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം
കുവൈത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും, വിമാന നിരക്ക് വർധന തടയണമെന്നും ആവശ്യമുയർന്നു.

മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ സ്വീകരിച്ചു. കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ കുവൈത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തി
മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിലെത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. വെള്ളിയാഴ്ച മലയാളി സമൂഹവുമായി അദ്ദേഹം സംവദിക്കും.

കുവൈത്തിൽ മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം; 28 വർഷത്തിനു ശേഷം ഒരു മുഖ്യമന്ത്രിയുടെ സന്ദർശനം
മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തി. 28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് ഇതാദ്യമാണ്. കുവൈത്ത് ഗവൺമെൻ്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ വൈകീട്ട് 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം കുവൈത്തിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതിൽ ദുരിതത്തിലായി കുവൈത്തിലെ പ്രവാസികൾ
എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി കുവൈത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. ഇത് കുവൈത്തിലെ പ്രവാസികൾക്ക് ദുരിതമായിരിക്കുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ കുവൈത്ത്, മറ്റ് ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള പ്രധാന സർവീസുകളാണ് ഒഴിവാക്കിയത്.

കുവൈത്തിൽ സമ്പൂർണ്ണ ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം വരുന്നു
കുവൈത്തിൽ ഗതാഗത സുരക്ഷക്കായി സമ്പൂർണ്ണ ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം വരുന്നു. പുതിയ സംവിധാനം റോഡിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും അപകടകരമായ വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്നത് തടയുകയും ചെയ്യും. ക്യാപിറ്റൽ ഗവർണറേറ്റിലാണ് ആദ്യ പരിശോധനാ കേന്ദ്രം ആരംഭിക്കുന്നത്.

കുവൈത്തിൽ 7 കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി
കുവൈത്തിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലർച്ചെ സെൻട്രൽ ജയിലിൽ വെച്ചാണ് ഇവരെ തൂക്കിലേറ്റിയത്. കുവൈത്തിലെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് സാമൂഹിക സേവനം ശിക്ഷയായി നടപ്പാക്കുന്നു
കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനവും ബോധവത്കരണ പരിപാടികളും ശിക്ഷയായി നടപ്പാക്കുന്നു. ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല് യൂസഫ് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഗസറ്റിൽ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി ഒരു മാസത്തിനകം നിയമം പ്രാബല്യത്തിൽ വരും.

കുവൈത്തിൽ വ്യാജമദ്യ ദുരന്തം; 67 പേർ അറസ്റ്റിൽ, മരണം 23 ആയി
കുവൈത്തിൽ അനധികൃത മദ്യനിർമ്മാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി. വിഷമദ്യ ദുരന്തത്തിൽ 23 പേർ മരിക്കുകയും 160 ഓളം പേർ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് 67 പേരെ അറസ്റ്റ് ചെയ്തു, കൂടുതൽ മലയാളികൾ മരിച്ചതായി സൂചനയുണ്ട്.

കുവൈത്തിൽ വിഷമദ്യം കഴിച്ച് 13 മരണം; 40 ഇന്ത്യക്കാർ ചികിത്സയിൽ
കുവൈത്തിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 40 ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നു. മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
