Kuthiran

Wild elephant attack

തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന; വീടിന് നേരെ ആക്രമണം, ഭീതിയിൽ നാട്ടുകാർ

നിവ ലേഖകൻ

തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന ഒരു വീടിന് നേരെ ആക്രമണം നടത്തി. വനം മന്ത്രി അടക്കം സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.