Kulman Ghising

Nepal political crisis

നേപ്പാളിൽ കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

നിവ ലേഖകൻ

മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി താത്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയായതിന് പിന്നാലെ നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എം.ഡി കുൽമാൻ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകർ രംഗത്ത്. കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത് നേപ്പാളിലെ ജെൻ സി പ്രസ്ഥാനമാണ്. രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 31 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.