Kudumbashree

ഓണത്തിന് ചരിത്രം കുറിക്കാൻ കുടുംബശ്രീ; വിഭവങ്ങളെല്ലാം ഒരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും കുടുംബശ്രീ ഒരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 25680 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു, ഇത് കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി അധികമാണ്. കൂടാതെ, എല്ലാ സിഡിഎസുകളിലെയും സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിന് 25,000 രൂപയുടെ റിവോൾവിംഗ് ഫണ്ട് നൽകിയിട്ടുണ്ട്.

കുടുംബശ്രീക്ക് ഇന്ന് 27-ാം വാര്ഷികം: സ്ത്രീ ശാക്തീകരണത്തിന് പുതിയ മാതൃക
സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998-ൽ ആരംഭിച്ച കുടുംബശ്രീയുടെ 27-ാം വാർഷികമാണ് ഇന്ന്. ദാരിദ്ര്യ നിർമ്മാർജ്ജനം ആയിരുന്നു ആദ്യ വർഷങ്ങളിലെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ സാമൂഹികഘടനയില് പ്രത്യക്ഷ മാറ്റങ്ങള് വരുത്താന് കുടുംബശ്രീക്കായി.

കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ് നടത്തുന്നത്. മെയ് 21ന് വൈകുന്നേരം 5 മണിക്കകം ആലപ്പുഴ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം.

കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി ‘ലിയോറ ഫെസ്റ്റ്’ ജില്ലാതല ക്യാമ്പുകൾ
കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി 'ലിയോറ ഫെസ്റ്റ്' എന്ന പേരിൽ ജില്ലാതല സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കുട്ടികളിൽ അറിവും സർഗ്ഗാത്മകതയും വളർത്തുന്നതിനൊപ്പം സംരംഭകത്വത്തിന്റെ പുതിയ പാഠങ്ങളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഏപ്രിൽ എട്ടിന് എല്ലാ വാർഡുകളിലും ബാലസംഗമം സംഘടിപ്പിച്ച് കുട്ടികളെ തിരഞ്ഞെടുക്കും.

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ
കേരള സർക്കാർ കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവബത്ത അനുവദിച്ചു. സംസ്ഥാനത്തെ 34,627 അംഗങ്ങൾക്ക് 1000 രൂപ വീതം നൽകും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്.