KTF complaint

TV rating scam

ബാർക് ഡാറ്റാ അട്ടിമറി: മുഖ്യമന്ത്രിക്ക് പരാതി നൽകി കേരള ടെലിവിഷൻ ഫെഡറേഷൻ

നിവ ലേഖകൻ

ബാർക് ഡാറ്റയിൽ കൃത്രിമം നടത്തിയ സംഭവത്തിൽ കേരള ടെലിവിഷൻ ഫെഡറേഷൻ (KTF) പ്രസിഡന്റ് മുഖ്യമന്ത്രിയ്ക്കും ബാർക് സിഇഒയ്ക്കും പരാതി നൽകി. ഒരു വർഷത്തിലധികമായി കേരളത്തിൽ നടന്നുവന്നിരുന്ന ഒരു ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.