KSU Protest

കെഎസ്യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം: പ്രതിഷേധം കനക്കുന്നു
കെ.എസ്.യു പ്രവർത്തകരെ വിലങ്ങണിയിച്ച് മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. തിങ്കളാഴ്ച എസ്.എച്ച്.ഒ ഷാജഹാൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

പേപ്പട്ടികളെ ചങ്ങലക്കിട്ട് പൂട്ടണം; ഷാജഹാനെതിരെ ആഞ്ഞടിച്ച് ജോസഫ് ടാജറ്റ്
വടക്കാഞ്ചേരിയിൽ കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ തൃശ്ശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് എസ്.എച്ച്.ഒ ഷാജഹാനെതിരെ രംഗത്ത്. ഷാജഹാൻ ഒരു തരംതാണ സി.പി.ഐ.എം പ്രവർത്തകനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കോഴിക്കോട് കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി പ്രതിഷേധം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗസ്റ്റ് ഹൗസിൽ നിന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്.