KSU

കാസർഗോഡ് കെ.എസ്.യുവിനെതിരെ യൂത്ത് കോൺഗ്രസ്; എസ്എഫ്ഐക്ക് വേണ്ടി ഒറ്റി എന്ന് ആരോപണം
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വേണ്ടി യൂത്ത് കോൺഗ്രസിനെ ഒറ്റി എന്ന് ആരോപണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂരിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപിക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.

ഗവർണറുടെ പെരുമാറ്റം ആർഎസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്യു
ഗവർണറുടെ പെരുമാറ്റം ആർഎസ്എസ് വക്താവിനെപ്പോലെയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വിമർശിച്ചു. ഗവർണർ വിശ്വനാഥ് ആർ.ലേക്കർ ഭരണഘടനാ പദവിയുടെ അന്തസ് നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു രംഗത്തെത്തി.

കൊടി സുനിക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം; എസ്.പിക്ക് കെ.എസ്.യുവിന്റെ പരാതി
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മദ്യപിച്ച സംഭവം വിവാദമായിരുന്നു. എന്നാൽ, പോലീസ് ഇതുവരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. നിയമനടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ എസ്.പിക്ക് പരാതി നൽകി.

ലഹരി ഉപയോഗിച്ച് അപകടം: കെ.എസ്.യു നേതാവിനെ പുറത്താക്കാൻ വ്യാജ സർക്കുലറുമായി ജില്ലാ നേതൃത്വം
കോട്ടയത്ത് കെ.എസ്.യു നേതാവ് ലഹരി ഉപയോഗിച്ച് അപകടം ഉണ്ടാക്കിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അപകടം നടന്നത് ജൂബിൻ ജേക്കബ് കോളേജിലെ കെ.എസ്.യു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോളാണെന്ന് പുതിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഘടനയിൽ നിന്നും ജൂബിനെ പുറത്താക്കിയെന്ന് വരുത്തി തീർക്കാൻ ജില്ലാ കമ്മിറ്റി ഒരുക്കിയ സർക്കുലർ വ്യാജമാണെന്നും തെളിഞ്ഞു.

തേവലക്കര ദുരന്തം: നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെഎസ്യു പഠിപ്പുമുടക്കും
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില് എട്ടാം ക്ലാസ് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില് കെഎസ്യു പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തില് സ്കൂള് അധികൃതര്, വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവര്ക്കെതിരെയും കെഎസ്യു രംഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളില് കെഎസ്യു പഠിപ്പുമുടക്കും.

തേവലക്കരയിലെ വിദ്യാർത്ഥി ദുരന്തം; വിദ്യാഭ്യാസ വകുപ്പിനെതിരെ കെ.എസ്.യു
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കുകയും പ്രശ്നപരിഹാരം കാണാൻ ശ്രമിക്കുകയും വേണം. അപകടത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.

“എസ്എഫ്ഐ ഫ്രീസറിലാണ്, അവർ സർക്കാർ നടത്തുന്ന നാടകത്തിലെ നടന്മാർ”: അലോഷ്യസ് സേവ്യർ
കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, എസ്എഫ്ഐയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. വിദ്യാർത്ഥി പ്രശ്നങ്ങളിൽ എസ്എഫ്ഐക്ക് നിലപാടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കീം വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കീം പരീക്ഷാഫലം റദ്ദാക്കിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു
ഹൈക്കോടതി കീം പരീക്ഷാഫലം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രസ്താവിച്ചു. പ്രവേശന പരീക്ഷയ്ക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് സർക്കാരിന് തിരിച്ചടിയായി. വിമർശനങ്ങളെ വിവാദങ്ങൾ കൊണ്ട് സർക്കാർ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഭാരതാംബ വിവാദം: രജിസ്ട്രാർ സസ്പെൻഷനിൽ ഗവർണർക്കെതിരെ കെ.എസ്.യു
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്കെതിരെ വി.സി സ്വീകരിച്ച സസ്പെൻഷൻ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും സർവകലാശാലകളെ ശാഖകളുമാക്കാനുള്ള ഗവർണ്ണറുടെ അജണ്ടയെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈസ് ചാൻസലറുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാർ അറിയിച്ചു.

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ നിർബന്ധിതമായി രാഷ്ട്രീയ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധം തുടരുന്നതിനിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ യോഗ വേദിയിലെത്തി വിവാദ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.