ksrtc

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; ചരിത്രത്തിലെ രണ്ടാമത്തെ വലിയ വരുമാനം
കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ പുതിയ റെക്കോർഡ് കളക്ഷൻ നേടി. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിദിന കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസത്തെ കളക്ഷൻ 9.5 കോടി രൂപയിൽ അധികമാണ്. ഈ നേട്ടത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രക്കാർക്കും ജീവനക്കാർക്കും അഭിനന്ദനവും നന്ദിയും അറിയിച്ചു.

മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സർവീസിനിടെ ബസിനുള്ളിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുപ്പിവെള്ളം സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെ ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കും.

കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിഎഫ്
ബസിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെ ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്ഥലം മാറ്റിയ ഉത്തരവ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് സിഎംഡി അറിയിച്ചു. ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നറിഞ്ഞ് മന്ത്രി റോഡിൽ വെച്ച് ശകാരിച്ച ഡ്രൈവർ ജയ്മോൻ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു.

വെള്ളക്കുപ്പി വിവാദം: കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കി
കെഎസ്ആർടിസി ബസ്സിൽ വെള്ളക്കുപ്പികൾ വെച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയത് തൃശൂരിലേക്കാണ്. ഈ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്ക് ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഹുൽ കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

കബനിഗിരിയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് ബത്തേരിയിൽ കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം
വയനാട് കബനിഗിരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്താനിരുന്ന കെഎസ്ആർടിസി ബസ് കാണാതായത് ആശയക്കുഴപ്പമുണ്ടാക്കി. ഡ്രൈവർ പോലീസിൽ പരാതി നൽകി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ ബത്തേരി ഡിപ്പോയിൽ നിന്ന് ബസ് കണ്ടെത്തി.

കെഎസ്ആർടിസി ബസ്സിൽ കുപ്പിവെള്ളം വെച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്
കെഎസ്ആർടിസി ബസിന് മുന്നിൽ കുപ്പിവെള്ളം വെച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹനം തടഞ്ഞ് ശകാരിച്ചതിനെ തുടർന്നാണ് നടപടി.

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മേയർക്കെതിരെ വക്കീൽ നോട്ടീസുമായി ഡ്രൈവർ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു വക്കീൽ നോട്ടീസ് അയച്ചു. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു.

കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്; സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സിഎംഡി
പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. എറണാകുളത്ത് നിന്നും വന്ന ബസ്സിലാണ് 2 കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡി തീരുമാനിച്ചു.

കെഎസ്ആർടിസി ബസ്സിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ മിന്നൽ പരിശോധന
കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന നടത്തി. ബസ്സിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരുന്നത് കണ്ടതിനെ തുടർന്ന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് മന്ത്രി തടഞ്ഞത്.

മൂന്നാറിൽ ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കണ്ടക്ടർ പിടിയിൽ
മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിനോദയാത്രയ്ക്ക് എത്തിയ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്.

കെഎസ്ആർടിസിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ വലിയ പിഴ ഈടാക്കില്ല; നിയമം പരിഷ്കരിക്കാൻ ഗതാഗത മന്ത്രി
കെഎസ്ആർടിസി ബസ്സുകളിൽ സാധനങ്ങൾ കളഞ്ഞുപോയാൽ ഈടാക്കുന്ന ഉയർന്ന പിഴ സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്താൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനിച്ചു. സ്വർണ്ണമാല നഷ്ടപ്പെട്ട സംഭവത്തിൽ പതിനായിരം രൂപ പിഴ ഈടാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ട് നിയമം മാറ്റാൻ നിർദ്ദേശം നൽകി. പുതിയ നിയമം അനുസരിച്ച് ചെറിയ തുക ഈടാക്കുന്ന രീതി തുടരുമെന്നും മന്ത്രി അറിയിച്ചു.