KSRTC Swift

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാർത്ഥിനിയുടെ കൈ അറ്റു
തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് 19 വയസ്സുള്ള വിദ്യാർത്ഥിനിയുടെ കൈ നഷ്ടമായി. നാഗരുകുഴി സ്വദേശി ഫാത്തിമയ്ക്കാണ് അപകടം സംഭവിച്ചത്. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ നിയമനം; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. സെപ്റ്റംബർ 15ന് വൈകിട്ട് 5 വരെ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ KSRTC സ്വിഫ്റ്റ് ബസ് ഇടിക്കാൻ ശ്രമിച്ചെന്ന് പരാതി
ആലപ്പുഴ അരൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതിന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടകരമായ രീതിയിൽ ഓടിച്ചത്.