KSFDC

നടൻ മധുവിന് 92-ാം ജന്മദിനാശംസകൾ; ആദരവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ
92-ാം ജന്മദിനം ആഘോഷിക്കുന്ന നടൻ മധുവിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തി ചെയർമാൻ കെ.മധുവും ചലച്ചിത്ര പ്രവർത്തകരും ചേർന്ന് പൊന്നാടയണിയിച്ചു. മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത നടനാണ് അദ്ദേഹമെന്ന് കെ.മധു പറഞ്ഞു.

കെഎസ്എഫ്ഡിസി ചെയർമാനായി കെ. മധു ചുമതലയേറ്റു
സംവിധായകൻ കെ. മധു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റു. വലിയ ഉത്തരവാദിത്വമുണ്ടെന്നും, സർക്കാരുമായി ആലോചിച്ച് ചുമതലകൾ കൃത്യമായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിന് മുൻഗണന നൽകുമെന്നും കെ. മധു കൂട്ടിച്ചേർത്തു.

സാമൂഹിക പ്രമേയവുമായി ‘അരിക്’ തിയേറ്ററുകളിൽ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ 'അരിക്' എന്ന ചിത്രം തിയേറ്ററുകളിലെത്തി. വി. എസ്. സനോജ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളെ ചർച്ച ചെയ്യുന്നു. മുപ്പതിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കെഎസ്എഫ്ഡിസിയുടെ അഴിമതി: ഡോ. ബിജുവിന്റെ രൂക്ഷവിമർശനം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതിയുണ്ടെന്ന് സംവിധായകൻ ഡോ. ബിജു ആരോപിച്ചു. സി സ്പേസ് ഒടിടി പ്ലാറ്റ്ഫോം, ഐഎഫ്എഫ്കെ ഫിലിം മാർക്കറ്റ് എന്നിവയിലെ അപാകതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡോ. ബിജു ശക്തമായ വിമർശനം ഉന്നയിച്ചു.