KS Sabarinathan

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമെന്ന് കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ. തിരുവനന്തപുരം നഗരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്നുവെന്നും ഇതിലൂടെ 51 സീറ്റുകൾ നേടി നഗരഭരണം പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്നും കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സ്ഥലമാണ് തിരുവനന്തപുരമെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു.

ശബരിനാഥന്റെ സ്ഥാനാർത്ഥിത്വം അറിഞ്ഞില്ലെന്ന് സണ്ണി ജോസഫ്; തിരഞ്ഞെടുപ്പ് തന്ത്രമെന്ന് അതിദാരിദ്ര്യ പ്രഖ്യാപനത്തെയും വിമർശിച്ച് കെപിസിസി അധ്യക്ഷൻ
കെ.എസ്. ശബരീനാഥന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ.എസ്. ശബരീനാഥൻ മത്സരിക്കുമെന്ന കെ. മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. കൂടാതെ, അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

കെ.കെ. രാഗേഷിനെ പുകഴ്ത്തിയതിൽ ദിവ്യ എസ്. അയ്യർക്ക് വീഴ്ചയെന്ന് കെ.എസ്. ശബരീനാഥൻ
കെ.കെ. രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ പറ്റി ദിവ്യ എസ്. അയ്യർ നടത്തിയ അഭിനന്ദനം വിവാദമായി. സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ അത്തരം പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നുവെന്ന് കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. ഈ വിഷയത്തിൽ കൂടുതൽ അവധാനത പുലർത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.