KPCC

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ മർദിച്ച സംഭവം; കെപിസിസി ഇടപെടുന്നു
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മർദിച്ച സംഭവം കെപിസിസി ഏറ്റെടുത്തു. നാളെ തൃശൂരിൽ എത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ നേരിൽ കാണും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.

കെപിസിസി പുനഃസംഘടന വൈകുന്നു; നേതൃത്വത്തിനെതിരെ കോൺഗ്രസ്സിൽ അതൃപ്തി.
കെപിസിസി പുനഃസംഘടന വൈകുന്നതിൽ കോൺഗ്രസ്സിൽ അതൃപ്തി ശക്തമാകുന്നു. ഭാരവാഹികളെ നിയമിക്കാതെ പാർട്ടിയെ നിയന്ത്രണത്തിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രധാന വിമർശനം. ഈ കാലതാമസം പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ച ചെയ്യാതെ കെപിസിസി നേതൃയോഗം പിരിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ നിർദ്ദേശം. രാഹുലിനെതിരെ പാര്ട്ടി ശക്തമായ നടപടിയെടുത്തെന്നും സി.പി.ഐ.എമ്മിനോ ബി.ജെ.പിക്കോ ഇത് സാധ്യമല്ലെന്നും കോണ്ഗ്രസ്. വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നടത്തിയവർക്കെതിരെ താരാ ടോജോ അലക്സ് രംഗത്ത്.

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടനയിലേക്ക് ശ്രദ്ധ മാറ്റേണ്ടതില്ല എന്ന ധാരണയിലാണ് ഈ തീരുമാനം. ഗൃഹസന്ദർശന പരിപാടി ഈ മാസം 29, 30, 31 തീയതികളിൽ നടക്കും.

ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി; കെപിസിസി പുനഃസംഘടന ചർച്ചകൾ തീരുമാനമാകാതെ തുടർന്ന്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ തുടരുന്നു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ല. ഡിസിസി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ തുടരുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി, ഡിസിസി പുനഃസംഘടന: അന്തിമ ചർച്ചകൾ ഡൽഹിയിൽ; ഉടൻ തീരുമാനമുണ്ടാകും
കെപിസിസി, ഡിസിസി പുനഃസംഘടന ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. തർക്കങ്ങൾ പരിഹരിച്ച് പുതിയ ഭാരവാഹികളെ നിയമിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ വിഭാഗം പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് വേണം പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

കെപിസിസിയിൽ ജംബോ കമ്മറ്റി വരുന്നു; നിർണ്ണായക തീരുമാനങ്ങളുമായി കോൺഗ്രസ്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ വരുന്നു. ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും എണ്ണത്തിൽ വർധനവുണ്ടാകും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിവാദ ഫോൺ സംഭാഷണത്തിൽ സ്ഥാനത്തുനിന്ന് നീക്കിയ പാലോട് രവിക്കും പുതിയ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

കെപിസിസി പുനഃസംഘടന: ഡൽഹിയിൽ മാരത്തൺ ചർച്ചകൾ
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ ചർച്ചകൾ നടക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും. ഒൻപത് ഡിസിസി അധ്യക്ഷൻമാർക്ക് മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

പാലോട് രവി വിവാദ ഫോൺ സംഭാഷണം: കെപിസിസി അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചു
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് കെപിസിസി അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിൽ സംഭാഷണം സദുദ്ദേശപരമായിരുന്നു എന്ന് സൂചന നൽകുന്നു.

കോൺഗ്രസ് പുനഃസംഘടന: കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്; ഭാരവാഹികളെ 10-ന് പ്രഖ്യാപിക്കും
സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം ഡൽഹിയിലേക്ക് യാത്രയാവുന്നു. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും ഹൈക്കമാൻഡുമായി ചർച്ചകൾ നടത്താനായി ഡൽഹിയിൽ എത്തും. ഈ മാസം 10-ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ വിലക്ക്; കെ.പി.സി.സി തീരുമാനം
പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി കെ.പി.സി.സി. അധ്യക്ഷന്മാർ മൂന്ന് വർഷം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എ.ഐ.സി.സി നിർദ്ദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്നും നേതൃത്വം അറിയിച്ചു. നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല.

പാലോട് രവിയുടെ ഫോൺ വിവാദം: അന്വേഷണത്തിന് കെപിസിസി അച്ചടക്ക സമിതി
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതിയെ നിയോഗിച്ചു. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.