KPCC

ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാൻ കെപിസിസി; പി. സരിന്റെ വിമതത്തിന് പ്രാധാന്യമില്ല
കെപിസിസി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ നിർദേശം നൽകി. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു മുതൽ പ്രചാരണത്തിൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും.

കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർമാർക്ക് വാഴില്ലേ? പി സരിനും പാർട്ടി വിട്ടു
കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തിരുന്ന പി സരിൻ പാർട്ടി വിട്ടു. അനിൽ ആന്റണിക്ക് പിന്നാലെ സരിനും പാർട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നു. സരിനിനെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.

കോൺഗ്രസിൽ നിന്ന് പി സരിനെ പുറത്താക്കി; കാരണം അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഡോ. പി സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ് സരിൻ നടത്തിയതെന്ന് കെപിസിസി അറിയിച്ചു. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചിരുന്നു.

പി സരിന്റെ നീക്കത്തിന് പിന്നാലെ കെപിസിസി നേതൃയോഗം; നാളെ തൃശൂരിലും പാലക്കാട്ടും യോഗം ചേരും
പി സരിന്റെ നീക്കത്തിന് പിന്നാലെ കെപിസിസി നേതൃയോഗം വിളിച്ചു. നാളെ തൃശൂരിലും പാലക്കാട്ടും യോഗം ചേരും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാൻ പി സരിൻ തയ്യാറെടുക്കുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പി സരിനെതിരെ കെപിസിസി നടപടിക്ക് സാധ്യത
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെതിരെ പി സരിൻ തുറന്നടിച്ചു. ഇതിനെതിരെ കെപിസിസി നടപടിക്ക് സാധ്യത. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംപി രംഗത്തെത്തി.

ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സജീവം; പ്രചാരണം ആരംഭിച്ചു
യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ ശ്രമിക്കുന്നു. മൂന്നു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചേലക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയിൽ
ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനായി കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. കെ എ തുളസി, രമ്യാ ഹരിദാസ്, കെ.വി ദാസൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്. യോഗത്തിൽ കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

കെപിസിസി റിപ്പോർട്ട്: വി ഡി സതീശനെതിരെ ബി ഗോപാലകൃഷ്ണൻ
കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് ബിജെപി സ്വാഗതം ചെയ്യുന്നതായി ബി ഗോപാലകൃഷ്ണൻ പ്രസ്താവിച്ചു. സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് വി ഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സതീശനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പരാതി നൽകി
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ വെരിഫൈഡ് എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ പേരും പ്രൊഫൈൽ ചിത്രവും മാറ്റി. സംഭവത്തിൽ പോലീസിനും എക്സ് അധികൃതർക്കും പരാതി നൽകി.

ചാണ്ടി ഉമ്മന്റെ കേന്ദ്ര പാനൽ അംഗത്വം: കെ സുധാകരന്റെ പ്രതികരണം
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചാണ്ടി ഉമ്മന്റെ കേന്ദ്ര സർക്കാർ പാനലിലെ അംഗത്വത്തെ പിന്തുണച്ചു. അഭിഭാഷകനെന്ന നിലയിൽ ഇത് അംഗീകാരമാണെന്നും എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേസിൽ സത്യസന്ധത പുലർത്തിയില്ലെങ്കിൽ ഇടപെടുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

വയനാട് ദുരന്തബാധിതരെ സഹായിക്കാന് കെപിസിസി മൊബൈല് ആപ്പ് വഴി ധനസമാഹരണം
വയനാട് മുണ്ടകൈ ഉരുള്പൊട്ടല് ദുരന്തബാധിതരെ സഹായിക്കാന് കെപിസിസി മൊബൈല് ആപ്പ് വഴി ധനസമാഹരണം നടത്തും. ആഗസ്റ്റ് 19 മുതല് ആരംഭിക്കുന്ന ഈ യജ്ഞം പൂര്ണ്ണമായും ഓണ്ലൈനിലൂടെയാണ് നടത്തുക. സംഭാവന നല്കുന്നവര്ക്ക് ഡിജിറ്റല് രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.
