KPCC President

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ; സുധാകരനെ മെരുക്കാൻ എഐസിസി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെയും യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് അടൂർ പ്രകാശിനെയും പരിഗണിക്കാൻ മൂന്ന് കാരണങ്ങളുണ്ട്. എഐസിസി നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പുനഃസംഘടനയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രവചനം അസ്ഥാനത്തായി. ഹൈക്കമാൻഡിനെ പോലും വെട്ടിലാക്കിയ കെ സുധാകരനെ മെരുക്കിയെടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകുമ്പോൾ: കോൺഗ്രസ് തലപ്പത്ത് വീണ്ടും കണ്ണൂരുകാരൻ
സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി സണ്ണി ജോസഫ് സ്ഥാനമേൽക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തിൽ നിന്നൊരാളെ നിയമിക്കാനുള്ള തീരുമാനമാണ് അദ്ദേഹത്തിന് ഈ അവസരം നൽകിയത്. കെ. സുധാകരന്റെ വിശ്വസ്തനായിരുന്ന സണ്ണി ജോസഫിന്റെ നിയമനം അദ്ദേഹത്തിൻ്റെ എതിർപ്പ് ഒഴിവാക്കാൻ സഹായിക്കുമെന്ന വിലയിരുത്തലുണ്ട്. നിലവിൽ പേരാവൂർ എംഎൽഎയാണ് അദ്ദേഹം.

സണ്ണി ജോസഫിന്റെ നിയമനത്തിൽ സന്തോഷമെന്ന് കെ. സുധാകരൻ
പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് കെ. സുധാകരൻ അറിയിച്ചു. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ച പരിഗണനയുടെ ഭാഗമായാണ് ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ജോസഫിന് പാർട്ടിക്കുവേണ്ടി അമൂല്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും കെ. സുധാകരൻ പ്രത്യാശ പ്രകടിപ്പിച്ചു.

സണ്ണി ജോസഫിന്റെ നിയമനം ആവേശം നൽകുന്നു; രാഹുൽ മാങ്കൂട്ടത്തിൽ
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ രാഹുൽ മാങ്കൂട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇത് യുഡിഎഫ് ഗവൺമെൻ്റ് ഉണ്ടാകാനുള്ള സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായതിൽ പ്രതികരണവുമായി വി.ഡി. സതീശൻ
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്തോഷം പ്രകടിപ്പിച്ചു. സണ്ണി ജോസഫ് കരുത്തുറ്റ നേതാവാണെന്നും അദ്ദേഹത്തിന്റെ നിയമനം യുഡിഎഫിന് പുതിയ ഉണർവ് നൽകുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്ന് സണ്ണി ജോസഫ്
കേരളത്തില് കോണ്ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം വിനയത്തോടെ ഏറ്റെടുക്കുന്നതായി നിയുക്ത കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് പറഞ്ഞു. ഈ ദൗത്യം പൂര്ത്തിയാക്കുന്നതിന് കോണ്ഗ്രസ് ഹൈക്കമാന്ഡ്, കേരളത്തിലെ മുതിര്ന്ന നേതാക്കള്, സഹപ്രവര്ത്തകര്, അണികള്, അനുഭാവികള് എന്നിവരുടെ പിന്തുണ അഭ്യര്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. കെ. സുധാകരന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും സണ്ണി ജോസഫ് അറിയിച്ചു.

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും നിയമിച്ചു. വർക്കിംഗ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും നിയമിച്ചു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി.

കെ. സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി; കോൺഗ്രസിന് ബൊമ്മകളെയാണ് ആവശ്യമെന്ന് വിമർശനം
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനായി പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണിക്ക് സ്വന്തം മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.