KP Sharma Oli

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി വെച്ചു
നിവ ലേഖകൻ
നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ഒടുവിൽ പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കെ.പി. ശർമ ഒലി രാജി വെക്കുകയായിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വെടിവെപ്പിൽ 20 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു.

ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളിലെന്ന് കെ.പി. ശർമ ഒലി; പുതിയ വിവാദത്തിന് തിരികൊളുത്തി
നിവ ലേഖകൻ
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് പ്രസ്താവിച്ചു. കാഠ്മണ്ഡുവിൽ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിശ്വാസങ്ങളെ വളച്ചൊടിക്കുന്നുവെന്ന് വിമർശകർ ആരോപിച്ചു.