Kozhikode

കോഴിക്കോട് തിരുവമ്പാടിയിൽ നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് തിരുവമ്പാടിയിൽ നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയാണ് ചവിട്ടിയത്. യുവതി പോലീസിൽ പരാതി നൽകി, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് പേർ ചികിത്സയിൽ, ആരോഗ്യ വകുപ്പ് ജാഗ്രതയിൽ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് നാല് പേരാണ്. താമരശ്ശേരി സ്വദേശിയായ ഏഴ് വയസ്സുകാരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ രോഗം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിൻ്റെ സഹോദരന് ജാമ്യം
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈറിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് 2-നാണ് ലഹരി പരിശോധനയ്ക്കിടെ ബുജൈർ പോലീസിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് ബുജൈറിൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

വിലങ്ങാട് ദുരിതബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം നീട്ടി നൽകാൻ തീരുമാനം
വിലങ്ങാട് ദുരന്തബാധിതർക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസത്തേക്ക് കൂടി നീട്ടാൻ റവന്യൂ മന്ത്രി കെ. രാജൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം 2026 മാർച്ച് വരെ തുടരും.

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈറിൻ്റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. കുന്ദമംഗലം കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ബുജൈർ ജില്ലാ കോടതിയെ സമീപിച്ചത്. ബുജൈറിൻ്റെ വാഹനം പരിശോധിക്കുന്നതിനിടെയായിരുന്നു അക്രമം നടന്നത്.

അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച കുട്ടിയുടെ സഹോദരനും രോഗലക്ഷണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ ആശങ്ക. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കുട്ടിയുടെ സഹോദരനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ വകുപ്പ് അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് അതീവ ജാഗ്രതയിൽ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞാണ് രോഗബാധിതനായിരിക്കുന്നത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട് ബാലുശ്ശേരിയിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ദുരിതമയ ജീവിതം നയിച്ച് ആദിവാസികൾ
കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നു. കല്ലൂട്ട് കുന്ന് അംബേദ്കർ സെറ്റിൽമെൻ്റ് ആദിവാസി കോളനിയിൽ 16 കുടുംബങ്ങളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

കോഴിക്കോട് അങ്കണവാടിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. കുട്ടികൾ എത്തുന്നതിന് മുൻപ് അപകടം നടന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം: ജലാശയങ്ങളിൽ കുളിക്കുന്നതിന് വിലക്ക്
കോഴിക്കോട് താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കുന്നതിന് ആരോഗ്യ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കുട്ടി കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.