Kozhikode

ലഹരിക്ക് അടിമയായ ഭർത്താവിന്റെ ക്രൂര മർദ്ദനം; യുവതിയും മകളും ആശുപത്രിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ ഭർത്താവിന്റെ മർദനത്തിൽ യുവതിക്കും മകൾക്കും പരിക്ക്. നൗഷാദ് എന്നയാളാണ് ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ചത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പൂനൂർ കാന്തപുരം സ്വദേശികളായ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

‘ജയിലർ 2’ വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തി
രജനികാന്ത് നായകനാകുന്ന 'ജയിലർ 2' വിന്റെ പ്രധാന രംഗങ്ങൾ കോഴിക്കോട് ചിത്രീകരിക്കുന്നു. ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. ചെറുവണ്ണൂരിൽ 20 ദിവസത്തെ ചിത്രീകരണമാണ് പ്രധാനമായും നടക്കുക. സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിൽ ശനിയാഴ്ച ആരംഭിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് ഇന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് റിപ്പോർട്ട് നൽകുക. ഫയർഫോഴ്സിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷം അത്യാഹിത വിഭാഗത്തിൻ്റെ തുടർപ്രവർത്തനങ്ങളിൽ തീരുമാനമെടുക്കും.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പിന് മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ അപേക്ഷാ തീയതി മെയ് 15 വരെ നീട്ടി. വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാൻ ഈ ഇന്റേൺഷിപ്പ് അവസരം നൽകുന്നു. താല്പര്യമുള്ളവർക്ക് www.dcip.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കോഴിക്കോട് ലോ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ലോ കോളേജിൽ 2025-26 അധ്യയന വർഷത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പഞ്ചവത്സര ബി ബി എ. എൽ എൽ ബി, ത്രിവത്സര എൽ എൽ ബി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ മേയ് 21 വരെ സ്വീകരിക്കും.

കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടുത്തം: അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തമുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, പരിശോധന പൂർത്തിയാകാത്ത ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ ആരോഗ്യമന്ത്രി വിശദീകരണം തേടി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം; രോഗികൾ ഓടി രക്ഷപ്പെട്ടു
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തമുണ്ടായി. ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നിരവധി രോഗികളെ മാറ്റിപ്പാർപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക: കെ.എം. അഭിജിത്ത് അധികൃതരെ രൂക്ഷമായി വിമർശിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആറാം നിലയിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന് കെ.എം. അഭിജിത്ത്. രോഗികളെ പ്രവേശിപ്പിച്ച നടപടി അപലപനീയമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക് പൗരന്മാരെ പുറത്താക്കണം; ബിജെപി കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാന സർക്കാർ പാലിക്കുന്നില്ലെന്നും പാർട്ടി ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകുമെന്നും ബിജെപി അറിയിച്ചു.

പേവിഷബാധ: അഞ്ചുവയസുകാരിയുടെ മരണം; മെഡിക്കൽ കോളേജിനെതിരെ കുടുംബം
തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ച അഞ്ചുവയസുകാരി സിയയുടെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്ത്. ചികിത്സയിൽ വീഴ്ചയുണ്ടായെന്നും മുറിവ് തുന്നിച്ചേർക്കാൻ വൈകിയെന്നും കുടുംബം ആരോപിക്കുന്നു. വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ സിയയുടെ മരണം ദുരൂഹമാണെന്നും കുടുംബം പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊട്ടിത്തെറി: യുപിഎസ് ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് യുപിഎസ് ബാറ്ററി തകരാറാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. 34 ബാറ്ററികൾ നശിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.