Kozhikode Film Fest

Regional IFFK Kozhikode

റീജിയണൽ ഐ.എഫ്.എഫ്.കെ: 58 സിനിമകളുമായി കോഴിക്കോട് വേദിയാകും

നിവ ലേഖകൻ

ലോക സിനിമയിലെ പുതിയ കാഴ്ചകളുമായി റീജിയണൽ ഐ.എഫ്.എഫ്.കെ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട്ട് നടക്കും. 2018-നു ശേഷം ലോക സിനിമയുടെ സമകാലിക കാഴ്ചകൾ ഉൾക്കൊള്ളുന്ന 58 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലായി എല്ലാ ദിവസവും 5 സിനിമകൾ വീതം പ്രദർശിപ്പിക്കും.