Kottayam

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്
കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ കെട്ടിടം ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. ഇരുവർക്കും സാരമായ പരുക്കുകളില്ലെന്നും രക്ഷാപ്രവർത്തനം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു.

കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. ഈരാറ്റുപേട്ട പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം ഒരുങ്ങുന്നു!
കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് പിന്നിൽ. കാൻസർ വാർഡിനോട് ചേർന്ന് 1000 ചതുരശ്ര അടിയിലാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.

കളിയാക്കലും ജാതി അധിക്ഷേപവും കൊലപാതകത്തിൽ കലാശിച്ചു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സുരേഷിന്റെ സുഹൃത്തുക്കളായ യദു, ഹരികൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു; അഗ്നിശമന സേന സ്ഥലത്ത്
കോട്ടയം മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി.

അധ്യാപക നിയമനത്തിന് കൈക്കൂലി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
കോട്ടയത്ത് അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന് വേണ്ടി ഇടനില നിന്ന് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. എറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിഷപ്പ് അറസ്റ്റിൽ
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിഷപ്പ് അറസ്റ്റിലായി. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് സന്തോഷ് പി. ചാക്കോയെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശികളിൽ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്.

കെ സി എ-എൻ എസ് കെ ടി20: കോട്ടയത്തെ തോൽപ്പിച്ച് കൊല്ലം
കെ സി എ-എൻ എസ് കെ ടി20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോൽപ്പിച്ച് കൊല്ലം വിജയം നേടി. മഴ കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കൊല്ലം ജയിച്ചത്. വിജയത്തിന് അജയഘോഷിനെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

കോട്ടയം പാറക്കടവിൽ വള്ളം മറിഞ്ഞ് രണ്ട് മരണം
കോട്ടയം പാറക്കടവിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുൺ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരന് കുത്തേറ്റു
കോട്ടയം മെഡിക്കൽ കോളേജിൽ ഒഡീഷ സ്വദേശി പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സി പി ഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടെത്തിയ ഭരത് ചന്ദ്രയാണ് ആക്രമണം നടത്തിയത്.

സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
ഓറിയന്റൽ സഭകൾ ചർച്ചയ്ക്ക് വാതിൽ തുറന്നതിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. എന്നാൽ ചരിത്രപരമായ സത്യങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്ന് വിമർശിച്ചു. ചരിത്രപരമായ സത്യങ്ങളും രാജ്യത്തെ നിയമങ്ങളും അംഗീകരിക്കപ്പെട്ടാൽ മാത്രമേ ചർച്ചകൾക്ക് പ്രയോജനമുണ്ടാകൂ എന്നും സഭ വ്യക്തമാക്കി.