Kottayam

വായ്പ തിരിച്ചടവ് വൈകിയതിന് ഗൃഹനാഥന് ക്രൂരമർദ്ദനം
കോട്ടയം പനമ്പാലത്ത് വായ്പ തിരിച്ചടവ് വൈകിയതിന് പണമിടപാട് സ്ഥാപന ജീവനക്കാരൻ ഗൃഹനാഥനെ മർദ്ദിച്ചു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് തിരിച്ചടവ് മുടങ്ങിയത്. സമീപവാസികളുടെ സഹായത്തോടെ പ്രതിയായ ജാക്സണെ പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി.

വടക്കാഞ്ചേരിയിൽ കുടിവെള്ള സമിതി സെക്രട്ടറിക്ക് വെട്ടേറ്റു; കോട്ടയത്ത് ലോൺ അടവ് വൈകിയതിന് ഗൃഹനാഥനെ ആക്രമിച്ചു
വടക്കാഞ്ചേരിയിൽ കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കുടിവെള്ള സമിതി സെക്രട്ടറിക്ക് വെട്ടേറ്റു. കോട്ടയത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ വീട്ടിൽ കയറി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചു. മോഹനൻ എന്നയാളുടെ കൈക്ക് പരിക്കേറ്റു, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ബസ് യാത്രക്കിടെ മാല മോഷണം: യുവതി അറസ്റ്റിൽ
കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്ന് ഒരു പവൻ മാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. മീനടം സ്വദേശിനിയായ മിനി തോമസിനെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. കുരോപ്പട സ്വദേശിനിയായ വീട്ടമ്മയുടേതാണ് മോഷണം പോയ മാല.

കോട്ടയത്ത് അപകടകരമായ ബൈക്ക് സ്റ്റണ്ട്: മൂന്ന് യുവാക്കൾ അറസ്റ്റിൽ
ചിങ്ങവനത്ത് ബൈക്ക് സ്റ്റണ്ട് നടത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തുംപാറ- കൊല്ലാട് റോഡിലാണ് സംഭവം. അംജിത്, ആദിൽ ഷാ, അരവിന്ദ് എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ
കോട്ടയം കുറവിലങ്ങാടിൽ കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി അറസ്റ്റിലായി. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ പിടികൂടിയത്. മരങ്ങാട്ടുപള്ളി പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; മോഷണക്കേസ് പ്രതി അറസ്റ്റിൽ
കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്ക് കുത്തേറ്റു. മോഷണക്കേസ് പ്രതിയായ അരുൺ ബാബുവാണ് ആക്രമണം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സുനു ഗോപിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കോട്ടയത്ത് പോലീസുകാരന് കുത്തേറ്റു; മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സനു ഗോപാലിനാണ് പരിക്കേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് പ്രതി.

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥൻ
എ വി റസലിന്റെ നിര്യാണത്തെ തുടർന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ജില്ലാ സെക്രട്ടറിയേറ്റും അംഗീകാരം നൽകി. ഡിവൈഎഫ്ഐ, സിഐടിയു എന്നീ സംഘടനകളിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള രഘുനാഥൻ നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

പൂഞ്ഞാറിൽ കഞ്ചാവ് ചെടിയും പത്താം ക്ലാസ് വിദ്യാർത്ഥിയും എക്സൈസിന്റെ പിടിയിൽ
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവ് ചെടിയും പത്താം ക്ലാസ് വിദ്യാർത്ഥിയും എക്സൈസിന്റെ പിടിയിലായി. മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വിദ്യാർത്ഥിയിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പൂഞ്ഞാറിൽ പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ
പൂഞ്ഞാർ പനച്ചിപാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആറ് ഗ്രാം കഞ്ചാവുമായി പിടിയിലായി. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎയും സിഎംഎസ് കോളേജും കരാർ ഒപ്പിട്ടു
കോട്ടയം സിഎംഎസ് കോളേജിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് അധികൃതരും തമ്മിൽ കരാർ ഒപ്പുവെച്ചു. 30 വർഷത്തേക്ക് കോളേജ് ഗ്രൗണ്ട് കെസിഎയ്ക്ക് Pപാട്ടത്തിന് നൽകും. 14 കോടി രൂപ ചെലവഴിച്ച് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

കോട്ടയത്ത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; മൂന്ന് പവനും രണ്ടായിരം രൂപയും നഷ്ടം
കോട്ടയം മള്ളൂശ്ശേരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. മൂന്ന് പവൻ സ്വർണവും രണ്ടായിരം രൂപയുമാണ് നഷ്ടമായത്. സംഭവത്തിൽ ഒരാളെ പോലീസ് തിരയുന്നു.