Kottarakara

കോൺഗ്രസ് പ്രവേശനമില്ലെന്ന് ഐഷ പോറ്റി; വിമർശനങ്ങൾ ചിരിപ്പിക്കുന്നെന്ന് മുൻ എംഎൽഎ
കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മുൻ എംഎൽഎ ഐഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് വേദിയിൽ വെച്ചാണ് ഐഷ പോറ്റി അഭ്യൂഹങ്ങൾ തള്ളിയത്. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ പരിഹാസ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കരയുടെ സമഗ്ര വികസനവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ കെഎൻ ബാലഗോപാൽ ആവിഷ്കരിച്ച ‘സമഗ്ര കൊട്ടാരക്കര’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് മെയ് 10ന് ആരംഭിക്കും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.