KOTHAMANGALAM SUICIDE

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: റമീസ് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം
കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസ് പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം. പ്രണയബന്ധം തുടരാൻ സാധിക്കാത്തതിലുള്ള വിഷമം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ഈ ആഴ്ച തന്നെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കും.

കോതമംഗലം ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത; എൻഐഎ അന്വേഷണം വേണമെന്ന് സഹോദരൻ
കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാകും അറസ്റ്റ്. റമീസിൻ്റെ മാതാപിതാക്കൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ സഹോദരൻ ഈ കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയ സംഭവം: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോതമംഗലത്ത് 23 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായതാണ് മകളുടെ മരണകാരണമെന്നും ഇതിന് പിന്നിൽ മതതീവ്രവാദ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്നും സംശയിക്കുന്നതായി അവർ ആരോപിച്ചു. ഈ കേസിൽ കേരള പോലീസ് ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാൽ കേസ് എൻഐഎക്ക് കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു.