തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രശസ്ത കൊറിയൻ സംവിധായകൻ ഹോംഗ് സാങ് സൂവിന്റെ നാല് സിനിമകൾ പ്രദർശിപ്പിക്കും. 'എ ട്രാവലേഴ്സ് നീഡ്സ്', 'റ്റെയിൽ ഓഫ് സിനിമ', 'ബൈ ദി സ്ട്രീം', 'ഹഹഹ' എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. സമകാലിക കൊറിയൻ സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ സൂവിന്റെ സിനിമകൾ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.