Koothuparamba

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ; കൂത്തുപറമ്പിൽ ആറ് ബോംബുകൾ കണ്ടെത്തി
കണ്ണൂരിൽ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വെടിവെപ്പ് നടത്തിയത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. പി. ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ വിടവാങ്ങി
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പൻ 29 വർഷം ജീവിക്കുന്ന രക്തസാക്ഷിയായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. തളർന്ന ശരീരവുമായി പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് യുവ പ്രവർത്തകർക്ക് ആവേശമായി. മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പു ജീവിതത്തിനൊടുവിൽ പുഷ്പൻ വിടപറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ സിപിഐഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു
കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ സിപിഐഎം പ്രവർത്തകൻ പുഷ്പൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു അദ്ദേഹം. മന്ത്രി വി ശിവൻകുട്ടി പുഷ്പനെ അനുശോചിച്ച് രംഗത്തെത്തി.

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു; വെടിവയ്പ്പിൽ പരിക്കേറ്റ് ജീവിതകാലം മുഴുവൻ ശയ്യയിലായിരുന്നു
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ (54) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. 1994-ലെ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ് ജീവിതകാലം മുഴുവൻ ശയ്യയിലായിരുന്നു പുഷ്പൻ. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു അദ്ദേഹം.