Konni

കോന്നി പാറമട ദുരന്തം: കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയായ അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കോന്നിയിലെ ക്വാറി; വ്യാജ രേഖകളെന്ന് നാട്ടുകാർ, ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമെന്ന് ആരോപണം
പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന ക്വാറി വ്യാജ രേഖകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്ന് നാട്ടുകാരുടെ പ്രതിഷേധം. ക്വാറി ഉടമ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കോന്നി പാറമട ദുരന്തം: ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
പത്തനംതിട്ട കോന്നിയിലെ പാറമടയിൽ കാണാതായ ഹിറ്റാച്ചി ഓപ്പറേറ്റർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മണ്ണിടിച്ചിൽ കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു. ക്വാറിയുടെ പ്രവർത്തനം ജില്ലാ കളക്ടർ നിരോധിച്ചു.

കോന്നിയിൽ പാറമട അപകടം; ഒരാൾ മരിച്ചു, എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക്
പത്തനംതിട്ട കോന്നിയിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കോന്നി പാറമടയിൽ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

കോന്നിയിൽ പാറമടയിൽ അപകടം; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സംശയം
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പാറമടയിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരെ കാണാനില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികൾക്ക് മുൻകൂർ ജാമ്യം
കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കൈതകൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത ഭൂമിയിൽ സ്ഥാപിച്ചിരുന്ന വേലിയിൽ കൂടുതൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേൽക്കാൻ കാരണമെന്ന് വനം വകുപ്പ് പറയുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി മോചിപ്പിച്ചു എന്നാണ് ആരോപണം.

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്
കോന്നിയിൽ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. സൗരോർജ്ജ വേലിയിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

കോന്നി ആനക്കൂട് അപകടം: സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്
കോന്നി ആനക്കൂട് സന്ദർശനത്തിനിടെ തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ജീവനക്കാരുടെ കുറവ് പരിഗണിച്ചാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.

കോന്നിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു
കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് മനോജ് എന്നയാൾ മരിച്ചു. വീട്ടിലുണ്ടായിരുന്ന വനജയെയും ഭർത്താവിനെയും രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം: അഞ്ച് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന് കണ്ടെത്തി. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.