kollam

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. മനുവിനെതിരെയുള്ള പുതിയ പരാതി. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ മനുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. നേരത്തെയും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പി.ജി. മനു.

ആർഎസ്എസ് ഗണഗീതം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും
കൊല്ലം മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിയും തോരണങ്ങളും സ്ഥാപിച്ചതിനെതിരെയും നടപടി സ്വീകരിക്കും. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന ഉപദേശക സമിതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി.

12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ്. പത്തനംതിട്ട സ്വദേശിയായ ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കുട്ടിയുടെ അമ്മ സമാന കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്നാട് ജയിലിലാണ്.

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടര ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ, പാക്കിംഗ് കവറുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു. പിടിയിലായവരിൽ പലരും ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.

അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

കാറിലെ രഹസ്യ അറയിൽ കഞ്ചാവ് കടത്ത്: രണ്ട് പേർക്ക് 15 വർഷം തടവ്
കാറിലെ രഹസ്യ അറയിൽ 53.860 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ ചെല്ലപ്പൻ (70) ആണ് മരിച്ചത്. മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഈച്ചകൾ പൊതിഞ്ഞ നിലയിലായിരുന്നു.

കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിഫലമായി. സന്തോഷിന്റെ സംസ്കാരം ഇന്ന് നടക്കും.

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം; ലഹരി പാർട്ടി നടത്തിയ നാലംഗ സംഘം പത്തനാപുരത്ത് പിടിയിൽ
കുഞ്ഞിന്റെ ജനനം ആഘോഷിക്കാനെന്ന വ്യാജേന ലോഡ്ജിൽ ലഹരി പാർട്ടി നടത്തിയ നാലുപേരെ എക്സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘത്തിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ലഹരിമരുന്ന് വിറ്റ രണ്ടുപേർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തി. വയനാട് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ 2.30ഓടെയാണ് സംഭവം.

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് വെട്ടിക്കൊല്ലപ്പെട്ടു
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് വീട്ടിൽ കയറി വെട്ടിക്കൊല്ലപ്പെട്ടു. സന്തോഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു.

എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊല്ലാൻ ശ്രമം; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലം കല്ലുംതാഴത്ത് എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനത്തിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാർ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.