kollam

കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചെന്ന് പരാതി
കൊല്ലം ഓച്ചിറയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചതായി പരാതി. അഴീക്കൽ സ്വദേശി അക്ഷയയ്ക്കാണ് മർദ്ദനമേറ്റത്. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനം. സംഭവത്തില് ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

കൊല്ലത്ത് മോഷണക്കേസുകളിലെ പ്രതി പിടിയിൽ; കൊലപാതക കേസിലും പ്രതി
കൊല്ലം എഴുകോണിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് കല്യാണി ഹോട്ടലിൽ നിന്നും 50000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊലപാതക കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ ദമ്പതികളുടെ മകൻ ദിലിനാണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് അപകടം സംഭവിച്ചത്.

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ മർദ്ദിച്ചു
കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ ആക്രമിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനാണ് മർദ്ദനമേറ്റത്. യാത്രക്കാരിയെ ശല്യം ചെയ്ത കേസിൽ അറസ്റ്റിലായ സന്തോഷ് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ്.

കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവം: ഒരു വർഷം കഴിഞ്ഞിട്ടും നീതി അകലെ
കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവം നടന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ് പറയുന്നു.

കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു
കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിക്കെതിരെയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെയും അന്വേഷണവിധേയമായി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ തർക്കം; വിദ്യാർത്ഥിയുടെ മൂക്കിന് ഗുരുതര പരിക്ക്
കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ കായികാധ്യാപകനും പ്ലസ് ടു വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർത്ഥിയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.

കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. ഐ.ഡി.എഫ്.സി ബാങ്കിന്റെ ശാഖയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ നിലമേൽ സ്വദേശി മുഹമ്മദ് സമീറിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്ന നോട്ടീസ് പതിച്ചു. പരാതിക്കാരനെ എസ്എച്ച്ഒ മർദ്ദിച്ചെന്ന പരാതിയും നിലവിലുണ്ട്. ഇതിനിടെ സിഐ കയ്യേറ്റം ചെയ്തു എന്ന് കാണിച്ച് സജീവ് ചാത്തന്നൂർ എസിപിക്ക് പരാതി നൽകി.

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ എത്തിയ കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. മകളെ ട്രെയിനിൽ കയറ്റിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ചവറയിൽ ദളിത് കുടുംബത്തെ ആക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം ചവറയിൽ തിരുവോണ നാളിൽ ദളിത് കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അക്രമം നടത്തുന്നതിന് തൊട്ടുമുന്പുള്ള ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.