kollam

കൊല്ലത്ത് കോളേജ് ജപ്തി: വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ
കൊല്ലത്ത് യൂണിവേഴ്സിറ്റി അംഗീകൃത കോളേജ് ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. സാമ്പത്തിക ബാധ്യതയെ തുടർന്ന് കടക്കൽ കോട്ടപ്പുറം പി.എം.എസ്.എ കോളേജാണ് ജപ്തി ചെയ്തത്. ഇതോടെ പരീക്ഷ എഴുതാൻ പോലും കഴിയാതെ നിരവധി വിദ്യാർത്ഥികളാണ് പെരുവഴിയിലായിരിക്കുന്നത്.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരുക്കേറ്റു. പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് വന്ന യാത്രക്കാരുടെ തലയിലേക്കാണ് ഇരുമ്പ് തൂൺ പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള ടോപ്പ് സ്കോറർ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള ടോപ്പ് സ്കോറർ കാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 26 ആണ്.

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7.21 ലക്ഷം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ 7.21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി. ഏരൂർ സ്വദേശിയായ നിക്ഷേപകൻ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി പണം തട്ടിയ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ കൊല്ലത്ത് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കലാലയങ്ങളിൽ എസ്എഫ്ഐ നടപ്പാക്കുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥി മുന്നേറ്റത്തിന് എഐഎസ്എഫ് നേതൃത്വം നൽകുമെന്നും അറിയിച്ചു.

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. അച്ഛൻ അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്.

സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ 800 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി പങ്കജിന് സന്തോഷിനോടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 13 പ്രതികളാണുള്ളത്.

കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഉപന്യാസം രചിച്ച് സമ്മാനം നേടാം; അവസാന തീയതി ജൂൺ 24
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇഷ്ടമുള്ള കഥാപാത്രത്തെക്കുറിച്ച് 300 വാക്കിൽ കവിയാതെ എഴുതുക. വിജയികൾക്ക് ജൂൺ 27-ന് തേവള്ളി ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കൊല്ലത്ത് അങ്കണവാടിയിൽ ഫാൻ പൊട്ടിവീണ് മൂന്ന് വയസ്സുകാരന് പരിക്ക്
കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വാടക കെട്ടിടത്തില് പ്രവര്ത്തിച്ചിരുന്ന അംഗനവാടിയിലെ പഴക്കം ചെന്ന ഫാനാണ് പൊട്ടിവീണത്.

പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ കടന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ
കൊല്ലം പുനലൂരിൽ പെട്രോൾ പമ്പിൽ പണം നൽകാതെ പോയ തമിഴ്നാട് സ്വദേശികളെ പോലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്പിൽ 3000 രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം ഇവർ കടന്നു കളയുകയായിരുന്നു. ഹൈവേ പോലീസ് പിന്തുടർന്ന് ഇവരെ പിടികൂടി.

കൊല്ലം മേയറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. മേയർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.