kollam

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച് അപകടം; ആളപായമില്ല
കൊല്ലം കാവനാട് കായലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. രണ്ട് ബോട്ടുകൾ കായലിന് നടുക്ക് വെച്ച് തീപിടിച്ച് പൂർണ്ണമായി കത്തി നശിച്ചു. ആളപായമില്ലെങ്കിലും ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നിസ്സാര പരുക്കുകളുണ്ട്.

കൊല്ലം തങ്കശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം; നാല് വീടുകള്‍ കത്തി നശിച്ചു
കൊല്ലം തങ്കശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ക്ക് തീപിടിച്ചു. തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം നടന്നത്. ആളുകള്‍ പെട്ടെന്ന് തന്നെ വീടുകളില്‍ നിന്ന് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഐഎം സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
കൊല്ലം പുനലൂരിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി സ്ഥാനാർത്ഥിയെ ആക്രമിക്കാൻ ശ്രമിച്ചതാണ് കാരണമെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം, സിപിഐഎം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡിന്റെ സ്ഥലത്ത് തന്നെ ബിജെപി പ്രവർത്തകർ ഫ്ലെക്സ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സിപിഐഎം ആരോപിക്കുന്നു.

കൊല്ലം കമ്മീഷണർ ഓഫീസിൽ വനിതാ പോലീസുകാരിയുടെ ആത്മഹത്യാ ഭീഷണി
കൊല്ലം കമ്മീഷണർ ഓഫീസിൽ വനിതാ പോലീസുകാരി ആത്മഹത്യാ ഭീഷണി മുഴക്കി. കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ സജീലയാണ് പെട്രോളുമായി എത്തി ഭീഷണി മുഴക്കിയത്. രാഷ്ട്രീയ പകപോക്കലാണ് കാരണമെന്ന് ആരോപണം.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
കൊല്ലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ചവറ സ്വദേശി നവാസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നവാസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് കണ്ടെത്തി.

കൊല്ലത്ത് ആഭിചാരക്രിയക്കിടെ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; സ്വാമി അറസ്റ്റിൽ
കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമി അറസ്റ്റിലായി. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു നിലവിൽ റിമാൻഡിലാണ്.

കൊല്ലം കുരീപ്പുഴയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം; ബിഹാർ സ്വദേശി മരിച്ചു
കൊല്ലം കുരീപ്പുഴയിൽ ദേശീയപാത നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി മരിച്ചു. മണ്ണ് നീക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞിന് പുതുജീവൻ; യൂസഫലിയുടെ സഹായം വഴിത്തിരിവായി
ഡോക്ടർമാർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് വിധിയെഴുതിയ കുഞ്ഞ്, ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലിയുടെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ മകനാണ് നിവേദ്. അപൂർവ്വ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് യൂസഫലിയുടെ സഹായം ലഭിച്ചത്.

ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു; പോലീസ് എഫ്ഐആർ തള്ളി ഡ്രൈവർ
കൊല്ലം കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ പോലീസ് എഫ്ഐആർ തള്ളി ഡ്രൈവർ ബിപിൻ. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബിപിൻ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധം അറിയിച്ചു.

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ ജില്ലാസെക്രട്ടറി എസ് സുദേവൻ ആരോഗ്യ പ്രശ്നങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് എസ് ജയമോഹന് സെക്രട്ടറിയുടെ ചുമതല നൽകുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എസ് ജയമോഹൻ ചുമതല ഏറ്റെടുക്കും.

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിൻ്റെ വിശ്വസ്തൻ നാസർ ഉൾപ്പെടെ നൂറോളം പേരാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാലിന്റെ ഏകപക്ഷീയമായ നീക്കങ്ങളാണ് കടയ്ക്കലിലും കുണ്ടറയിലും പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. രാജി വെച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന നേതൃത്വം തയ്യാറെടുക്കുകയാണ്.