Kollam News

Textile shop death

ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നിവ ലേഖകൻ

കൊല്ലം ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലിയും, പള്ളിക്കൽ സ്വദേശി ദിവ്യാ മോളുമാണ് മരിച്ചത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Thevalakkara electrocution incident

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി

നിവ ലേഖകൻ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

electric shock death

ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; വിളന്തറയിൽ ഏഴുവയസ്സുകാരൻ മരിച്ചു

നിവ ലേഖകൻ

കൊല്ലം ജില്ലയിലെ വിളന്തറയിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മിഥുന്റെ അമ്മ തുർക്കിയിൽ നിന്നുമെത്തിയ ശേഷം സംസ്കാരം നടക്കും.

kollam student death

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ

നിവ ലേഖകൻ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്നും അദ്ദേഹം ചോദിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

glass pieces in biryani

കൊല്ലം ചിതറയിൽ ഹോട്ടൽ ബിരിയാണിയിൽ കുപ്പിച്ചില്ല്; ചികിത്സ തേടി യുവാവ്

നിവ ലേഖകൻ

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കഴിച്ച് തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി.

Jim Santhosh murder case

ജിം സന്തോഷ് വധക്കേസിൽ വഴിത്തിരിവ്; പ്രതിയുടെ അമ്മയിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി

നിവ ലേഖകൻ

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ പ്രതിയുടെ അമ്മയിൽ നിന്ന് ആർ.വൈ.ഐ നേതാവ് പണം വാങ്ങിയെന്ന പരാതി. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നാണ് ആരോപണം. 2,65,000 രൂപയാണ് ആർ.വൈ.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ് കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു.

കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

നിവ ലേഖകൻ

കൊല്ലം കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ കഴുത്ത് അറുത്ത നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.