kollam

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ ഘടന പരിശോധിക്കുന്നതിൽ പോരായ്മ സംഭവിച്ചോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിർമ്മാണ കമ്പനിയോ ദേശീയ പാത അതോറിറ്റിയോ അപകടകാരണം സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല.

മൈലക്കാട് ദേശീയപാത സംരക്ഷണഭിത്തി തകർന്നുണ്ടായ അപകടം; ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു.
കൊല്ലം മൈലക്കാട് ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. ദേശീയപാത അധികൃതർ, ജനപ്രതിനിധികൾ, കരാർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കരാറുകാരനെതിരെ നടപടിയുണ്ടാകും.

മൈലക്കാട് ദേശീയപാത: അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി റിയാസ് കേന്ദ്രത്തിന് കത്തയച്ചു
കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചു. അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ഇടപെടണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പുവരുത്തണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊട്ടിയം മൈലക്കാട് ദേശീയപാതയിൽ റോഡ് ഇടിഞ്ഞു; ഗതാഗത നിയന്ത്രണം
കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അപകടത്തെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു.

ദേശീയപാത തകർച്ച; NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ
കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ എം.പി. രംഗത്ത്. അപകടത്തിന് കാരണം NHAI-യുടെ അനാസ്ഥയാണെന്നും രൂപകല്പനയിൽ പിഴവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൺ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ, ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു
കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു. റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ബസ് വേഗത്തിൽ ഒതുക്കി നിർത്തി വിദ്യാർത്ഥികളെ അടുത്തുള്ള വീട്ടിലേക്ക് മാറ്റി. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എംഎൽഎ ജയലാൽ ആവശ്യപ്പെട്ടു.

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുട്ടികളടക്കമുണ്ടായിരുന്ന വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല.

കൊല്ലത്ത് 450 കിലോ നിരോധിത ഫ്ലെക്സുകൾ പിടിച്ചെടുത്തു
കൊല്ലത്ത് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലെക്സുകൾ പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്ലെക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും ചെയ്തു.

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറ്റൻഡൻസ് പേപ്പർ കീറിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപിക
കൊല്ലം ആയൂർ ജവഹർ സ്കൂളിൽ അറ്റൻഡൻസ് പേപ്പർ കീറിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു. ഷീജ എന്ന അധ്യാപിക സ്റ്റീൽ സ്കെയിൽ ഉപയോഗിച്ച് കുട്ടിയുടെ ഇരു കൈകളിലും അടിച്ചു. ചടയമംഗലം പൊലീസിലും ചൈൽഡ് ലൈനിലും ബന്ധുക്കൾ പരാതി നൽകി.