രാമനവമി ആഘോഷങ്ങൾ കാരണം സുരക്ഷാ പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 6ന് കൊൽക്കത്തയിൽ നടക്കാനിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള ഐപിഎൽ മത്സരം ഗുവാഹത്തിയിലേക്ക് മാറ്റി. സിഎബി പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വേദി മാറ്റം കാണികളുടെ എണ്ണത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.