Koduvalli

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത് ഷഫീഖാണെന്ന് പോലീസ് അറിയിച്ചു.

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് കൊടുവള്ളിയിൽ അനുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള-കർണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ കേസ്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ സഹായിച്ച മൂന്ന് പേരെ റിമാൻഡ് ചെയ്തു. സഹോദരനുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറയുന്നു.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 2 പേർ അറസ്റ്റിൽ
കൊടുവള്ളിയിൽ അനൂസ് റോഷനെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് പിടിയിലായത്. അനൂസ് റോഷനെ കണ്ടെത്താനായി കർണ്ണാടകയിൽ അന്വേഷണം നടക്കുകയാണ്.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂസ് റോഷിൻ്റെ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.