Kochi Metro

ജോൺ ബ്രിട്ടാസിനെതിരെ സുരേഷ് ഗോപി; കൊച്ചി മെട്രോയെ അവഹേളിച്ചവരെ “ഊളകൾ” എന്ന് വിളിക്കണം
പി.എം. ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി രംഗത്ത്. കൊച്ചി മെട്രോയെ അവഹേളിച്ചവരെ "ഊളകൾ" എന്ന് വിളിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് എയിംസ് വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കൊച്ചി വാട്ടർ മെട്രോയിൽ 50 ട്രെയിനി ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ!
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ബോട്ട് ഓപ്പറേഷൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50 ഒഴിവുകളിലേക്ക് നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9000 രൂപ വരെ ശമ്പളം ലഭിക്കും.

കൊച്ചി മെട്രോ സ്റ്റേഷനിൽ ഐടി ഹബ്ബുമായി ഇൻഫോപാർക്ക്; 600 തൊഴിലവസരങ്ങൾ
കൊച്ചിയിൽ പ്രീമിയം വർക്ക് സ്പേസ് തേടുന്നവർക്കായി ഇൻഫോപാർക്ക് പുതിയ ഐടി സ്പേസ് തുറന്നു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ 'ഐ ബൈ ഇൻഫോപാർക്ക്' എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയിൽ 600-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ കോ-വർക്കിംഗ് സ്പേസ്, ഐടി കമ്പനികൾക്കും ഫ്രീലാൻസർമാർക്കും ഒരുപോലെ പ്രയോജനകരമാകും.

കൊച്ചി മെട്രോയിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
എറണാകുളം വടക്കെകോട്ട മെട്രോ സ്റ്റേഷനിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാർ ആണ് മരിച്ചത്. അനുനയ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് നിസാർ താഴത്തേക്ക് ചാടിയത്.

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് യുവാവിൻ്റെ ചാട്ടം; ഗുരുതര പരിക്ക്, സർവീസ് നിർത്തിവെച്ചു
കൊച്ചി വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ യുവാവ് ട്രാക്കിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കുമിടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടം. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഈ നീക്കം.

കൊച്ചി മെട്രോയുടെ ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവ്വീസ് നാളെ മുതൽ
കൊച്ചി മെട്രോയുടെ പുതിയ ഇലക്ട്രിക് ബസ് സർവ്വീസായ 'മെട്രോ കണക്ട്' നാളെ മുതൽ ആരംഭിക്കും. ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളേജ് ഉൾപ്പെടെ ആറ് റൂട്ടുകളിലാണ് സർവ്വീസ്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും
കൊച്ചി മെട്രോയുടെ പുതിയ ഇലക്ട്രിക് ബസ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും. പ്രധാന സ്റ്റോപ്പുകളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാകും സർവീസ്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊച്ചി മെട്രോയുടെ നഷ്ടം വർധിച്ചു; വരുമാനത്തിലും വർധനവ്
കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 433.39 കോടി രൂപയുടെ നഷ്ടം. വരുമാനത്തിൽ വർധനവുണ്ടായെങ്കിലും ചെലവുകൾ കൂടി. വാട്ടർ മെട്രോ പദ്ധതിക്ക് 1064.83 കോടി രൂപ വകയിരുത്തി.

കൊച്ചി മെട്രോ എം.ഡിയായി ലോക്നാഥ് ബെഹ്റ ഒരു വര്ഷം കൂടി തുടരും
കൊച്ചി മെട്രോ റെയില് ലിമിറ്റഡിന്റെ എം.ഡിയായി ലോക്നാഥ് ബെഹ്റ ഒരു വര്ഷം കൂടി തുടരും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടര് മെട്രോ പദ്ധതിയും നിര്ണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബെഹ്റ സര്ക്കാരിന് കത്ത് നല്കിയിരുന്നു. 2025 ആഗസ്ത് 29 വരെ ബെഹ്റ തുടരുമെന്ന് സര്ക്കാര് ഉത്തരവിറക്കി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചു; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യം
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള 11. 2 കിലോമീറ്റർ ദൂരത്തിലാണ് ...