Kochi accident

കൊച്ചി കപ്പൽ അപകടം: സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കോടതി
കൊച്ചി കപ്പൽ അപകടത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദാംശങ്ങൾ തേടി. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുമധ്യത്തിൽ ലഭ്യമാണോയെന്ന് കോടതി ചോദിച്ചു. അപകടത്തിൻ്റെ വ്യാപ്തിയും ആഘാതവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി കപ്പൽ ദുരന്തം: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണിയെന്ന് ഹരിത ട്രൈബ്യൂണൽ
കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിലെ മാലിന്യം രാജ്യത്തെ തീരപ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും ട്രൈബ്യൂണൽ വിലയിരുത്തി. ഈ വിഷയത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവർക്ക് നോട്ടീസ് അയച്ചു.

കൊച്ചി കപ്പൽ ദുരന്തം: കൊല്ലം തീരത്ത് കണ്ടെയ്നർ അടിഞ്ഞു, ആശങ്ക വേണ്ടെന്ന് അധികൃതർ
കൊച്ചിയിൽ കപ്പൽ അപകടത്തെ തുടർന്ന് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലിലാണ് ആദ്യ കണ്ടെയ്നർ കണ്ടെത്തിയത്. തുടർന്ന് ചവറ പരിമളത്തും രണ്ട് കണ്ടെയ്നറുകൾ കൂടി കണ്ടെത്തി.