Kochi

2026-ൽ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും; കേരളത്തിന് അഭിമാന നേട്ടം
2026-ൽ ലോകം കണ്ടിരിക്കേണ്ട ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കൊച്ചിയും ഇടം നേടി. Booking.com തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കൊച്ചി മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം കേരള ടൂറിസത്തിന് ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന് വീടുകളിൽ വെള്ളം കയറി
എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു. ഒരു കോടി 38 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകർന്നത്. സമീപത്തെ വീടുകളിൽ വെള്ളം കയറി നാശനഷ്ട്ടം സംഭവിച്ചു.

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായി തിരച്ചിൽ വൈകുന്നു; പ്രതിഷേധം ശക്തം
കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ വൈകുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തിരച്ചിൽ വൈകുന്നത് എന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നാല് മണിക്കൂറിന് ശേഷം മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

മോൺസൺ മാവുങ്കലിന്റെ വീട്ടിൽ വീണ്ടും മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൺസൺ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ വർഷം മാർച്ചിലും മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. പരോളിലിറങ്ങിയ മോൺസണുമായി ചേർന്നാണ് പോലീസ് ഇപ്പോൾ പരിശോധന നടത്തുന്നത്.

കൊച്ചിയിൽ വൻ ഡിജിറ്റൽ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് 27 ലക്ഷം രൂപ
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടർക്ക് ഡിജിറ്റൽ തട്ടിപ്പിലൂടെ 27 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പ് സംഘം ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. പോലീസ് ഇടപെട്ട് ബാക്കി തുക മരവിപ്പിച്ചു.

കൊച്ചിയിൽ രാസലഹരി വേട്ട; 70 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഇവർ ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഇവരിൽ നിന്നും 70 ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വർഷം 33 പേർ ഈ രോഗം ബാധിച്ച് മരിച്ചു.

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറ്റം; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജിസിഡിഎ നൽകിയ പരാതിയിലാണ് കേസ്. അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചിയിൽ എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് എംവിഡി
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത 500-ഓളം എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്. ഗതാഗതമന്ത്രിക്ക് പൊതുനിരത്തിൽ ഉണ്ടായ ഒരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംവിഡി അതിവേഗ നടപടികളിലേക്ക് നീങ്ങിയത്.

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദ്ദനം; യുവാവിന് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്
കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാർ യുവാവിനെ മർദിച്ചതായി പരാതി. റോഡിന്റെ ഒരുവശത്തെ ഗതാഗതം നിയന്ത്രിച്ചത് ചോദ്യം ചെയ്തതിനാണ് മർദനമുണ്ടായതെന്ന് യുവാവ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി കുണ്ടന്നൂരിൽ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. 80 ലക്ഷം രൂപയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കവർന്നത്. സംഭവത്തിൽ വടുതല സ്വദേശി സജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; 74-കാരന് നഷ്ടപ്പെട്ടത് 10.50 ലക്ഷം രൂപ
കൊച്ചിയിൽ 74 വയസ്സുകാരന് 10.50 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി. എംപരിവാഹൻ ആപ്പ് വഴി പിഴ അടയ്ക്കാൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് അന്വേഷണം ആരംഭിച്ചു.