KM Shajahan

സൈബർ അധിക്ഷേപ കേസിൽ അറസ്റ്റിലായ കെ.എം. ഷാജഹാനെ കൊച്ചിയിലെത്തിച്ചു; മുഖ്യമന്ത്രിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനുണ്ടെന്ന് ഷാജഹാൻ
സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കേസിന് ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ കുറ്റം ചെയ്തതിനാൽ കെ.എം. ഷാജഹാൻ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ കെ.എം. ഷാജഹാൻ കസ്റ്റഡിയിൽ
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഷാജഹാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മൂന്ന് എംഎൽഎമാർ
വിവാദ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മൂന്ന് എം.എൽ.എമാർ പരാതി നൽകി. എറണാകുളത്തെ ഇടത് എംഎൽഎമാരെ സംശയനിഴലിലാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നാണ് പ്രധാന ആരോപണം. കോതമംഗലം, കൊച്ചി, കുന്നത്തുനാട് എം.എൽ.എമാരാണ് പരാതി നൽകിയത്.
