KK Ragesh

കെ.കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്: ദിവ്യ എസ് അയ്യർക്കെതിരെ കോൺഗ്രസ് വിമർശനം
കെ.കെ. രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റിന് പിന്നാലെ ദിവ്യ എസ്. അയ്യർ വിമർശനം നേരിടുന്നു. കോൺഗ്രസ് നേതാക്കളാണ് വിമർശനവുമായി രംഗത്തെത്തിയത്. ദിവ്യയുടെ വിശദീകരണവും വിവാദമായി.

കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ രാഗേഷ്, ദേശീയ നേതാവും രാജ്യസഭാംഗവുമായിരുന്നു. പാർട്ടിയിലെ പുതുതലമുറയ്ക്ക് നേതൃത്വം കൈമാറുന്നതിന്റെ ഭാഗമായാണ് നിയമനം.

കെ കെ രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിന്റെ പ്രവർത്തനശൈലിയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. വിശ്വസ്തതയുടെയും കഠിനാധ്വാനത്തിന്റെയും പാഠപുസ്തകമാണ് കെ.കെ. രാഗേഷെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു.

കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് ചുമതലയേറ്റു. പാർട്ടിയുടെ സ്വാധീന കേന്ദ്രമായ കണ്ണൂരിന്റെ ചുമതല ഏറ്റവും ഉത്തരവാദിത്വമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ നേതൃത്വത്തിലൂടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.