കൃത്രിമ ബുദ്ധി (എഐ) ടൂളുകൾ ഉപയോഗിക്കാൻ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഓൺലൈൻ പരിശീലന പരിപാടി കൈറ്റ് ആരംഭിക്കുന്നു. നാലാഴ്ച നീണ്ടുനിൽക്കുന്ന 'എഐ എസൻഷ്യൽസ്' കോഴ്സിൽ വീഡിയോ ക്ലാസുകൾ, റിസോഴ്സുകൾ, ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. മാർച്ച് 5 വരെ www.kite.kerala.gov.in-ൽ രജിസ്റ്റർ ചെയ്യാം.