Kiren Rijiju

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കിരൺ റിജിജു
വഖഫ് നിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ വ്യക്തമാക്കി. വഖഫ് വസ്തുവകകളുടെ പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിതമായ അധികാരം നൽകിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോൺഗ്രസ് മുസ്ലിങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുന്നു: കിരൺ റിജിജു
കേന്ദ്ര മന്ത്രി കിരൺ റിജിജു കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലിങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിന്റെ ഇരകളാവരുതെന്ന് ഹിന്ദുക്കളോടും മറ്റുള്ളവരോടും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാഹുല് ഗാന്ധിയുടെ ‘മിസ് ഇന്ത്യ’ പരാമര്ശം: ‘ബാല ബുദ്ധി’ എന്ന് കിരണ് റിജിജു
മിസ് ഇന്ത്യ മത്സരത്തില് ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളില് നിന്നുള്ള സ്ത്രീകള് ഇല്ലെന്ന രാഹുല് ഗാന്ധിയുടെ പരാമര്ശത്തെ കേന്ദ്ര മന്ത്രി കിരണ് റിജിജു വിമര്ശിച്ചു. ഇത് 'ബാല ബുദ്ധി'യുടെ പ്രശ്നമാണെന്ന് റിജിജു പറഞ്ഞു. സര്ക്കാരല്ല മിസ് ഇന്ത്യയെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.