കിരണ് റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഇന്ത്യയുടെ ഓഫീഷ്യല് ഓസ്കാര് എന്ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്, വൈവാഹിക പ്രശ്നങ്ങള്, ലിംഗ വിവേചനം തുടങ്ങിയ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന ചിത്രം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ മനസ്സിലൂടെ കടന്നുപോകുന്ന സിനിമ ഇന്ത്യന് സമൂഹത്തിലെ ആണ്കോയ്മയുടെ വൃത്തികേടുകളെ തുറന്നുകാട്ടുന്നു.