KILIMANOOR ACCIDENT

Kilimanoor accident death

കിളിമാനൂരിൽ വാഹനാപകടം; കാൽനടയാത്രക്കാരൻ മരിച്ചു

നിവ ലേഖകൻ

തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനം ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാർ ആണ് മരിച്ചത്. കിളിമാനൂർ - നഗരൂർ റോഡിലാണ് അപകടം നടന്നത്. പിന്നാലെ വന്ന വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.